ഇന്ത്യയിൽ വാട്സ്ആപ്പ് വെബ് സേവനം തടസപ്പെട്ടു
Tuesday, June 6, 2023 12:28 AM IST
മുംബൈ: പ്രമുഖ മെസജിംഗ് ആപ്പായ വാട്സ്ആപ്പിന്റെ സേവനങ്ങൾ വെബ് ബ്രൗസറുകളിലൂടെ ഉപയോഗിക്കാൻ സാധിക്കുന്ന വാട്സ്ആപ്പ് വെബ് മോഡ് ഇന്ത്യയിൽ പണിമുടക്കിയതായി റിപ്പോർട്ടുകൾ.
തിങ്കളാഴ്ച രാത്രി 11:20 മുതൽ ഇന്ത്യയിൽ വാട്സ്ആപ്പ് വെബ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് നിരവധി പേർ പരാതിപ്പെട്ടിരുന്നു. വെബ് വേർഷൻ പണിമുടക്കിയതിന്റെ സ്ക്രീൻഷോട്ട് സഹിതം ഉപയോക്താക്കൾ സാമൂഹ്യമാധ്യമങ്ങളിൽ പരാതി ഉന്നയിച്ചു. എണ്ണൂറിലധികം പേർ സമാന പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് സൈബർ നിരീക്ഷകർ അറിയിച്ചു.
എന്നാൽ വാട്സ്ആപ്പ് വെബിന്റെ സേവനം മുടങ്ങിയോ എന്ന കാര്യത്തിൽ ആപ്പ് ഉടമകളായ മെറ്റ ഇതുവരെ ഔദ്യോഗിക വിശദീകരണം ഒന്നും നടത്തിയിട്ടില്ല.