ലംപ്സം ഗ്രാന്റ് വിതരണം ഈ മാസം 15 നകം: മന്ത്രി കെ. രാധാകൃഷ്ണൻ
Monday, June 5, 2023 7:56 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ പട്ടികജാതി, പട്ടിക വർഗ, ഒഇസി വിഭാഗം വിദ്യാർഥികൾക്കും ലംപ്സം ഗ്രാന്റ് വിതരണം നടത്തുന്നതിനായി 64 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. ഈ മാസം 15 നകം തുക വിതരണം ചെയ്യും.
ലപ്സം ഗ്രാന്റിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ ഇഗ്രാന്റ് പോർട്ടലിൽ 10നകം അപ്ലോഡ് ചെയ്യുന്നതിനുള്ള നിർദേശം സ്കൂൾ മേധാവികൾക്കു നൽകിയിട്ടുണ്ട്.