തിരുവനന്തപുരത്ത് ബസില്‍ നഗ്നതാ പ്രദര്‍ശനം; പ്രതി പിടിയിൽ
Monday, June 5, 2023 4:52 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ബസില്‍ വീണ്ടും യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദര്‍ശനം. എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിലായിരുന്നു അതിക്രമം. സംഭവത്തില്‍ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയാണ് പരാതിക്കാരി. യുവതി എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കോട്ടയത്തുനിന്നു ബസില്‍ കയറിയ രാജു തുടര്‍ച്ചയായി ശല്യംചെയ്തിരുന്നതായും തിരുവനന്തപുരത്തെത്തിയപ്പോള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമാണ് യുവതിയുടെ പരാതി.
ബസില്‍വച്ച് യുവതി ബഹളംവച്ചതോടെ സഹയാത്രികരാണ് ഇയാളെ പിടികൂടിയത്.