ഡ്യൂട്ടിക്കിടെ എഎസ്ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു
സ്വന്തം ലേഖകൻ
Monday, June 5, 2023 2:34 PM IST
കണ്ണൂർ: ഡ്യൂട്ടിക്കിടെ എഎസ്ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. തലശേരി പന്തക്കൽ സ്റ്റേഷനിലെ എഎസ്ഐ പുന്നോൽ ചന്ദ്രവിഹാറിൽ എ.വി. മനോജ് കുമാർ (52) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുഴഞ്ഞുവീണ ഉടൻതന്നെ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.