ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച മകന് പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു
സ്വന്തം ലേഖകൻ
Monday, June 5, 2023 2:38 PM IST
കണ്ണൂർ: എടയന്നൂർ മഞ്ഞക്കുന്ന് മടപ്പുര ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച മകനു പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു. പാപ്പിനിശേരി അരോളി സ്വദേശിയായ പി. രാജേഷാണ് ഇന്ന് മരിച്ചത്.
ഇദ്ദേഹത്തിന്‍റെ മകൻ രംഗീത് രാജ്(14) ഞായറാഴ്ച ഉച്ചയ്ക്ക് മുങ്ങിമരിച്ചിരുന്നു. അച്ഛനോടൊപ്പം കുളത്തിൽ കുളിക്കവേയായിരുന്നു അപകടം.
വെളളത്തിൽ മുങ്ങി അവശനിലയിലായ രാജേഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു.
കീച്ചേരിയിൽ ഓട്ടോ ഡ്രൈവറാണ് രാജേഷ്. അരോളി ഗവ.ഹയർ സെക്കന്‍ഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു രംഗീത്.