റായ്പുർ: ഛത്തീസ്ഗഡിലെ ബിജാപുരിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയത്.

സിആർപിഎഫ് 85 ബറ്റാലിയനിലെ ജവാന്മാർക്കാണ് പരിക്കേറ്റത്. ഇവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിമാനമാർഗം റായ്പുരിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.