മഹാരാഷ്ട്രയില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
Monday, June 5, 2023 3:07 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര് കൊല്ലപ്പെട്ടു. ചന്ദ്രപുര്‍ ജില്ലയിലെ കന്പ ഗ്രാമത്തിലാണ് സംഭവം.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.