ഒഡീഷ ട്രെയിൻ അപകടം: ചികിത്സയിലുള്ളത് 260 പേർ
Sunday, June 4, 2023 11:29 PM IST
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത് 260 പേർ. 900 പേർ ഇതുവരെ ഡിസ്ചാർജ് ചെയ്യപ്പെട്ടതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
പരിക്കേറ്റ 260 പേർ ഇപ്പോൾ കട്ടക്ക്, ബാലസോർ, ഭദ്രക്, സോറോ, ജാജ്പൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്.
കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, മൻസുഖ് മാണ്ഡവ്യ, ധർമേന്ദ്ര പ്രധാൻ എന്നിവർ കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചിരുന്നു.