ഇ​സ്ലാ​മാ​ബാ​ദ്: പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ സൈ​നി​ക ട്ര​ക്ക് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് നാ​ല് പാ​ക്കി​സ്ഥാ​നി സൈ​നി​ക​ർ മ​രി​ച്ചു.

നീ​ലം താ​ഴ്വ​ര​യി​ലെ ചാം​ഗ​ൻ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബ​ട്‌​റാ​സി​യി​ൽ നി​ന്ന് മ​ന്ദ്ക​രോ​യി​ലേ​ക്ക് സൈ​നി​ക​രു​മാ​യി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ട്ര​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.