ഡൽഹിയിലെ ചേരിപ്രദേശത്ത് തീപിടിത്തം
Sunday, June 4, 2023 5:47 PM IST
ന്യൂഡൽഹി: ജഹാൻഗിർപുരിയിലെ ചേരിപ്രദേശത്ത് വൻ തീപിടിത്തം. ആക്രിവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ നിന്ന് ഇന്ന് രാവിലെ ആരംഭിച്ച തീ പ്രദേശത്താകെ പടർന്നുപിടിക്കുകയായിരുന്നു.
സമീപത്തെ നിരവധി വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും തീ പടർന്നു. പ്ലാസിക് വസ്തുക്കൾ ശേഖരിച്ചിരുന്ന ഗോഡൗണിലെ തീ അണയ്ക്കാൻ അഗ്നിരക്ഷാ സേന ഏറെ പ്രയാസപ്പെട്ടു. അഗ്നിരക്ഷാ സേനയുടെ 12 യൂണിറ്റുകൾ രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണമായും അണച്ചത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.