ട്രെയിൻ ദുരന്തം: ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു
വെബ് ഡെസ്ക്
Sunday, June 4, 2023 3:02 PM IST
ഭുവനേശ്വർ: ബാലസോറിലെ ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ ഒഡിഷ സർക്കാർ പ്രസിദ്ധീകരിച്ചു. www.srcodisha.nic.in, www.bmc.gov.in, www.osdma.org എന്നീ വെബ്സൈറ്റുകളിൽ വിവരം ലഭ്യമാണ്.
മരിച്ചവരുടെ ചിത്രങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് തിരിച്ചറിയാനായാണ് ചിത്രങ്ങൾ വെബ്സൈറ്റിൽ നൽകിയത്. കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.