തൊടുപുഴ: പള്ളിയിലേക്കു പോയ വീട്ടമ്മയ്ക്ക് കാറിടിച്ചു പരിക്കേറ്റു. ശനിയാഴ്ച വണ്ണപ്പുറം-ചേലച്ചുവട് റോഡിൽ മുണ്ടൻമുടിയിലാണ് അപകടം. പുത്തൻപുരയ്ക്കൽ കുട്ടിയമ്മയ്ക്ക് ( 55) ആണ് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മധുരയ്ക്കു പോയി തിരികെ വന്ന തൃപ്പൂണിത്തുറ സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവർ ഇതുവഴി വന്നത്. കുട്ടിയമ്മയെ ഇടിച്ചശേഷം കാർ സമീപത്തെ ഓടയിലേക്ക് മറിഞ്ഞു. കാറിന്‍റെ മുൻഭാഗത്തെ ഗ്ലാസ് തകർന്നിട്ടുണ്ട്.