ടിയാനൻമെൻ വാർഷികം; എട്ട് പേർ കരുതൽ തടങ്കലിൽ
Sunday, June 4, 2023 7:06 AM IST
ഹോംഗ് കോംഗ്: ചൈനയിലെ ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയുടെ 34-ാം വാർഷികത്തിന് മുമ്പായി ആക്ടിവിസ്റ്റുകളും വിദ്യാർഥികളുമുൾപ്പെടെ എട്ട് പേരെ ഹോംഗ് കോംഗ് പോലീസ് കരുതൽ തടങ്കലിൽ പാർപ്പിച്ചു.
രാജ്യദ്രോഹക്കുറ്റം, കലാപാഹ്വാനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചവരും വാർഷികദിനത്തെപ്പറ്റി പ്രസ്താവന നടത്തിയവരുമാണ് അറസ്റ്റിലായത്. ഇവരെ എങ്ങോട്ട് മാറ്റിയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
1989-ൽ ചൈനീസ് ഭരണകൂടത്തിനെതിരെ ടിയാനൻമെൻ സ്ക്വയറിൽ നടന്ന പ്രക്ഷോഭത്തിനിടെ ആയിരക്കണക്കിന് ആളുകൾ മരിച്ചിരുന്നു. പ്രക്ഷോഭത്തിന്റെ അനുസ്മരണവേളകളിലെല്ലാം ചൈനീസ് സർക്കാർ ഉരുക്കുമുഷ്ടി പ്രയോഗിച്ച് പ്രതിഷേധക്കാരെ ഒതുക്കാറുണ്ട്.