താത്കാലിക വിസിമാരെ ഗവർണർ ഞായറാഴ്ച നിശ്ചയിച്ചേക്കും
Saturday, June 3, 2023 9:28 PM IST
തിരുവനന്തപുരം: എംജി, മലയാളം സർവകലാശാലകളിൽ താത്കാലിക വൈസ്ചാൻസലർമാരെ ഗവർണർ ഞായറാഴ്ച തീരുമാനിച്ചേക്കും. ഇന്ന് രാത്രി തൃശൂരിൽ നിന്ന് ഗവർണർ തിരുവനന്തപുരത്ത് എത്തി.
ഞായറാഴ്ച വൈകുന്നേരം ഡൽഹിക്ക് പോകുന്നുണ്ട്. ഇതിനു മുൻപ് താത്കാലിക വിസിമാരെ നിശ്ചയിക്കും.
എംജിയിലേക്ക് പ്രഫസർമാരായ അരവിന്ദ് കുമാർ, കെ.ജയചന്ദ്രൻ, ഡോ.പി. സുദർശനകുമാർ എന്നിവരുടെയും മലയാളം സർവകലാശാലയിലേക്ക് ഡോ.പി.എസ്. രാധാകൃഷ്ണൻ, ഡോ. കൃഷ്ണൻ നന്പൂതിരി, ഡോ.സുഷമ എന്നിവരുടെയും പാനലാണ് സർക്കാർ നൽകിയത്. കഴിഞ്ഞ 27ന് വിരമിച്ച എംജി വിസി സാബുതോമസിനായിരുന്നു മലയാളം സർവകലാശാലയുടെയും ചുമതല.