നിലവില്‍ കര്‍ണാടകയില്‍നിന്നുള്ള ആരും ട്രെയിന്‍ ദുരന്തത്തില്‍ പെട്ടിട്ടില്ല: ബംഗളൂരു റെയില്‍ എഡിജിപി
Saturday, June 3, 2023 3:11 PM IST
ഭുവനേശ്വര്‍: കര്‍ണാടകയില്‍നിന്നുള്ള ആരും ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ പെടുകയോ മരിക്കുകയോ ചെയ്തതായി ഇതുവരെ വിവരമില്ലെന്ന് ബംഗളൂരു റെയില്‍ എഡിജിപി ശശികുമാര്‍.
സഹായം തേടി കര്‍ണാടകയിലെ ഒരു ഹെല്പ് ലൈന്‍ നമ്പറുകളിലേയ്ക്കും കോളുകള്‍ ലഭിച്ചിട്ടില്ല. സംസ്ഥാനത്തുനിന്നുള്ളവര്‍ ദുരന്തത്തില്‍ മരിച്ചെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ചിക്മംഗളുരുവില്‍ നിന്ന് ചത്തീസ്ഗഡിലേക്ക് തീര്‍ത്ഥാടനത്തിന് പോയ 120 പേരും സുരക്ഷിതരാണ്. അവര്‍ അപകടത്തില്‍ പെട്ടിട്ടില്ല. ട്രെയിനില്‍ ഒഴിവുള്ള ഒരു ബര്‍ത്ത് പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനറല്‍ കോച്ചുകളിലെ യാത്രക്കാര്‍ അസം, കോല്‍ക്കത്ത, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ ആണെന്നാണ് നിഗമനം. ഇവര്‍ ആരാണെന്ന് സംബന്ധിച്ച് വിവരങ്ങള്‍ തേടിവരികയാണെന്നും ശശികുമാര്‍ അറിയിച്ചു.