ഒഡീഷ ട്രെയിൻ ദുരന്തം: റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്ന് തൃണമൂൽ
Saturday, June 3, 2023 9:03 AM IST
കോൽക്കത്ത: ഒഡീഷയിലുണ്ടായ വൻ ട്രെയിൻ അപകടത്തിനു പിന്നാലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്.
പ്രതിപക്ഷ നേതാക്കളെ ചാരപ്പണി ചെയ്യാനുള്ള സോഫ്റ്റ്വെയറിനായി കേന്ദ്രം കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. എന്നാൽ ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയാനുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിൽ യാതൊരു താത്പര്യവുമില്ലെന്നും തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി കുറ്റപ്പെടുത്തി.
ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ ഇതുവരെ 233 പേരാണ് മരിച്ചത്. 900 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.