ഒ​ഡീ​ഷ ദു​ര​ന്തം: മ​ര​ണ​സം​ഖ്യ 233 ക​ട​ന്നു; 900 പേ​ർ​ക്ക് പ​രി​ക്ക്
ഒ​ഡീ​ഷ ദു​ര​ന്തം: മ​ര​ണ​സം​ഖ്യ 233 ക​ട​ന്നു; 900 പേ​ർ​ക്ക് പ​രി​ക്ക്
Saturday, June 3, 2023 11:45 AM IST
ബാ​ല​സോ​ർ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 233 ആ​യി ഉ​യ​ര്‍​ന്നു. 900 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഒ​ഡീ​ഷ ചീ​ഫ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് ജെ​ന​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

രാ​ജ്യ​ത്ത് അ​ടു​ത്തി​ടെ​യു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ട്രെ​യി​ൻ ദു​ര​ന്ത​മാ​ണി​ത്. അ​പ​ക​ട​സ്ഥ​ല​ത്ത് എ​ന്‍​ഡി​ആ​ര്‍​എ​ഫ്, ഒ​ഡി​ആ​ര്‍​എ​ഫ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, ഒ​ഡീ​ഷ​യി​ൽ ഇ​ന്ന് ഔ​ദ്യോ​ഗി​ക ദു​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന ത​ല​ത്തി​ൽ ഇ​ന്ന് യാ​തൊ​രു​വി​ധ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ന​ട​ത്തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് അ​റി​യി​ച്ചു.‌ അ​ദ്ദേ​ഹം അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ചെ​ന്നൈ​യി​ലേ​ക്കു​ള്ള കോ​റ​മ​ണ്ഡ​ൽ എ​ക്സ്പ്ര​സ്, യശ്വന്ത്പുർ-​ഹൗ​റ എ​ക്സ്പ്ര​സ് എ​ന്നീ യാ​ത്രാ ട്രെ​യി​നു​ക​ളും ഒ​രു ച​ര​ക്ക് ട്രെ​യി​നു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.


ഷാ​ലി​മാ​ർ-​ചെ​ന്നൈ കോ​റ​മ​ണ്ഡ​ൽ എ​ക്സ്പ്ര​സ് ച​ര​ക്ക് ട്രെ​യി​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച് പാ​ളം​തെ​റ്റി. എ​ട്ടോ​ളം കോ​ച്ചു​ക​ളാ​ണ് പാ​ളം​തെ​റ്റി​യ​ത്. മ​റ്റൊ​രു ട്രാ​ക്കി​ലേ​ക്ക് വീ​ണ കോ​ച്ചു​ക​ളി​ലൊ​ന്നി​ൽ ഈ ​സ​മ​യം ഇ​തു​വ​ഴി ക​ട​ന്നു​പോ​യ യശ്വന്ത്പുർ-​ഹൗ​റ എ​ക്സ്പ്ര​സ് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കോ​ൽ​ക്ക​ത്ത​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു യശ്വന്ത്പുർ എ​ക്സ്പ്ര​സ്.

കോ​റ​മ​ണ്ഡ​ൽ എ​ക്സ്പ്ര​സി​ന്‍റെ 23 ബോ​ഗി​ക​ളി​ൽ 15 എ​ണ്ണം പാ​ളം​തെ​റ്റി. യശ്വന്ത്പുർ എ​ക്സ്പ്ര​സി​ന്‍റെ ര​ണ്ട് കോ​ച്ചു​ക​ളും പാ​ളം​തെ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<