ഒഡീഷയെ നടുക്കിയ കൂട്ടിയിടി; അപകടസമയം ട്രെയിനുകൾ പരമാവധി വേഗതയിൽ
Saturday, June 3, 2023 8:51 AM IST
ഭൂവനേശ്വർ: ഒഡീഷയിൽ ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി സംഭവിച്ചത് പരമാവധി വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ അപകടത്തിന്റെ വ്യാപ്തി വലുതാണെന്നാണ് ലഭിക്കുന്ന വിവരം.
ഷാലിമാർ ചെന്നൈ എക്സ്പ്രസ് ചരക്ക് തീവണ്ടിയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് യാത്രാ ട്രെയിനുകൾ അവയുടെ പരമാവധി വേഗതയിൽ ആയിരുന്നു. സിഗ്നലിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ശനിയാഴ്ച നടത്താനിരുന്ന ഗോവ – മുംബൈ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവും അപകടത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.