മും​ബൈ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ​യും മു​ഖ്യ​പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​കൊ​മാ​നോ​വി​ച്ചി​ന്‍റെ​യും അ​പ്പീ​ലു​ക​ൾ ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ത​ള്ളി. ക്ല​ബി​നെ​തി​രെ​യും പ​രി​ശീ​ല​ക​നെ​തി​രെ​യും പ്ര​ഖ്യാ​പി​ച്ച ശി​ക്ഷ​യി​ൽ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക്ല​ബും പ​രി​ശീ​ല​ക​നും അ​പ്പീ​ൽ ന​ൽ​കി​യ​ത്‌.

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്എ​ൽ) പ്ലേ ​ഓ​ഫീ​ൽ ബം​ഗ​ളൂ​രു എ​ഫ്‌​സി​ക്കെ​തി​രാ​യ ക​ളി പൂ​ർ​ത്തി​യാ​കും മു​മ്പ് ക​ളം വി​ട്ട​തി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നും പ​രി​ശീ​ല​ക​ൻ ഇ​വാ​നും എ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യ​ത്.

ക്ല​ബി​നു നാ​ല് കോ​ടി രൂ​പ​യാ​ണ് പി​ഴ അ​ട​ക്കേ​ണ്ട​ത്. ഇ​വാ​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യും അ​തി​നോ​ടൊ​പ്പം 10 മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും പ​രി​ശീ​ല​ക​നും ര​ണ്ടാ​ഴ്ച​യ്ക്ക​കം പി​ഴ അ​ട​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​ല്ലെ​ങ്കി​ൽ പി​ഴ വ​ർ​ധി​ക്കും.

എ​ഐ​എ​ഫ്എ​ഫ് അ​പ്പീ​ൽ ത​ള്ളി​യ​ത് സം​ബ​ന്ധി​ച്ച് ഇ​ന്ന് ഔ​ദ്യോ​ഗി​ക കു​റി​പ്പ് പു​റ​ത്തു വി​ട്ടു.