ന്യൂ​ഡ​ല്‍​ഹി: ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ല്‍ കു​റ്റാ​രോ​പി​ത​നാ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ൺ സിം​ഗ് തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ശ​ക്തി പ്ര​ക​ട​ന റാ​ലി മാ​റ്റി​വ​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് റാ​ലി മാ​റ്റി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ഗു​സ്തി​താ​ര​ങ്ങ​ള്‍​ക്ക് ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ല്‍ പി​ന്തു​ണ വ​ര്‍​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് റാ​ലി ന​ട​ത്തി പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ ബ്രി​ജ് ഭൂ​ഷ​ന്‍ തീ​രു​മാ​നി​ച്ച​ത്. പോ​ക്‌​സോ നി​യ​മ​ത്തി​ല്‍ ഭേ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട് അ​യോ​ധ്യ​യി​ല്‍ 'ജ​ന്‍​ചേ​ത​ന മ​ഹാ​റാ​ലി' എ​ന്ന പേ​രി​ല്‍ റാ​ലി ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. എ​ന്നാ​ല്‍ ബി​ജെ​പി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ത​ന്നെ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റാ​ലി മാ​റ്റി​യ​തെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തു​കൊ​ണ്ട് ത​ത്ക്കാ​ല​ത്തേ​യ്ക്ക് റാ​ലി മാ​റ്റി വ​യ്ക്കു​ക​യാ​ണെ​ന്നാ​ണ് ബ്രി​ജ് ഭൂ​ഷ​ണ്‍ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. രാ​ജ്യ​ത്തെ പ​ല മ​ത​മേ​ല​ധ്യ​ക്ഷ​ന്‍​മാ​രു​ടെ​യും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും പി​ന്തു​ണ ത​നി​ക്കു​ണ്ടെ​ന്നും ബ്രി​ജ് ഭൂ​ഷ​ന്‍ അ​വ​കാ​ശ​പ്പെ​ട്ടു.