പാലക്കാട്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി
Friday, June 2, 2023 10:36 AM IST
പാലക്കാട്: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ബ്രേക്ക് നഷ്ടമായി കടയിലേക്ക് ഇടിച്ചു കയറി. പാലക്കാട്ടെ കൂറ്റനാട് സെന്ററിനടുത്ത് പട്ടാമ്പി പാതയിലുള്ള സ്വകാര്യ മാളിലാണ് അപകടം നടന്നത്.
കരിമ്പ സ്വദേശി റസാഖിന്റെ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ ബ്രേക്കിന് തകരാര്‍ സംഭവിച്ചതാണ് അപകടകാരണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.