മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി എ​ക്‌​നാ​ഥ് ഷി​ന്‍​ഡെ​യും എ​ന്‍​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​രു​വ​രും അ​ര​മ​ണി​ക്കൂ​റോ​ളം ച​ര്‍​ച്ച ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. മും​ബൈ​യി​ലെ മ​റാ​ത്ത മ​ന്ദി​റി​ന്‍റെ അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കാ​നാ​ണ് അ​ദ്ദേ​ഹ​ത്തെ ക​ണ്ട​തെ​ന്ന് ശ​ര​ദ് പ​വാ​ര്‍ ട്വീ​റ്റ് ചെ​യ്തു.

മ​റാ​ത്തി സി​നി​മ, നാ​ട​കം, ക​ലാ മേ​ഖ​ല​ക​ളി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​ശ്‌​ന​ത്തെ​ക്കു​റി​ച്ച് അ​റി​യാ​ന്‍ യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചും ഇ​രു​വ​രും ച​ര്‍​ച്ച ചെ​യ്തു.

ശി​വ​സേ​ന പി​ള​ര്‍​ത്തി എ​ക്‌​നാ​ഥ് ഷി​ന്‍​ഡെ പു​റ​ത്തു​പോ​യ​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.