തി​രു​വ​ന​ന്ത​പു​രം: തോ​ക്ക് വൃ​ത്തി​യാ​ക്കാ​ൻ മ​ടി, ആ​ചാ​ര വെ​ടി​മു​ഴ​ക്കാ​തെ ഉ​ണ്ട​യി​ട്ട വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി. ബു​ധ​നാ​ഴ്ച പേ​രൂ​ർ​ക്ക​ട എ​സ്എ​പി മൈ​താ​ന​ത്ത് ന​ട​ന്ന ഡി​ജി​പി​മാ​രു​ടെ വി​ട​വാ​ങ്ങ​ൽ പ​രേ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ആ​കാ​ശ​ത്തേ​യ്ക്ക് വെ​ടി​യു​തി​ർ​ത്ത് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് യാ​ത്ര​യ​യ്പ്പു ന​ൽ​കാ​ൻ‌ ആ​റാം പ്ലാ​റ്റൂ​ൺ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി​രു​ന്നു ചു​മ​ത​ല ന​ൽ​കി​യി​രു​ന്ന​ത്. സം​ഘ​ത്തി​ൽ 30 പേ​ർ. ആ​കാ​ശ​ത്തേ​ക്ക് മൂ​ന്ന് റൗ​ണ്ട് വെ​ടി​യു​തി​ർ​ക്ക​ണം. എ​ന്നാ​ൽ സം​ഘ​ത്തി​ലെ അ​ഞ്ച് പേ​ർ മാ​ത്ര​മാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. മ​റ്റ് 25 പേ​രും വെ​ടി​വ​യ്ക്കാ​ൻ തോ​ക്ക് ഉ​യ​ർ​ത്തി​യെ​ങ്കി​ലും വെ​ടി​പൊ​ട്ടി​ച്ചി​ല്ല. കൂ​ട്ട വെ​ടി​യൊ​ച്ച​യി​ൽ നൈ​സാ​യി പ​ണി​പ​റ്റി​ക്കാ​മെ​ന്നാ​യി​രു​ന്നു ക​രു​തി​യ​ത്.

മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലെ ഉ​ണ്ട​യി​ല്ലാ വെ​ടി അ​ന്ന് ത​ന്നെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ഇ​വ​ർ​ക്ക് ന​ൽ​കി​യ തി​ര​ക​ളി​ൽ നാ​ലി​ൽ ഒ​ന്നു പോ​ലും ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്ന് ക​ണ്ടെ​ത്തി.

ഇ​തോ​ടെ ബ​റ്റാ​ലി​യ​ൻ ഡി​ഐ​ജി രാ​ഹു​ൽ ആ​ർ. നാ​യ​ർ ഇ​വ​ർ​ക്ക് ഫ​യ​റിം​ഗ് പ​രി​ശീ​ല​നം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു. പ​ണി പ​രി​ശീ​ല​ന​ത്തി​ന്‍റെ രൂ​പ​ത്തി​ൽ കി​ട്ട​യ​തി​ന്‍റെ ആ​ഘാ​ത​ത്തി​ലാ​ണ് ആ​റാം പ്ലാ​റ്റൂ​ൺ.

കൂ​ട്ട​ത്തി​ൽ വെ​ടി​വ​യ്ക്കാ​തി​രു​ന്നാ​ൽ ആ​രും അ​റി​യി​ല്ലെ​ന്നാ​ണ് വ​നി​ത ഉ​ദ്യോ​സ്ഥ​ർ ക​രു​തി​യി​രു​ന്ന​ത്. വെ​ടി​യു​തി​ർ​ത്താ​ൽ തോ​ക്ക് വൃ​ത്തി​യാ​ക്കേ​ണ്ടി വ​രു​മാ​യി​രു​ന്നു.