മദ്യക്കമ്പനികളില്‍നിന്ന് കൈക്കൂലി; ബെവ്കോ ജീവനക്കാരൻ പിടിയിൽ
സ്വന്തം ലേഖകൻ
Thursday, June 1, 2023 4:11 PM IST
ഇടുക്കി: കട്ടപ്പന ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 85,000ത്തോളം രൂപ കണ്ടെത്തി. ഔട്ട്‌ലെറ്റിലെ ജീവനക്കാരനായ അനീഷിന്‍റെ സ്കൂട്ടറിൽ നിന്നാണ് പണം കണ്ടെത്തിയത്.
ബുധനാഴ്ച രാത്രിയിലാണ് വിജിലൻസ് സംഘം റെയ്ഡ് നടത്തിയത്. തങ്ങളുടെ ബ്രാൻഡ് കൂടുതൽ വിൽക്കുന്നതിന് ബിവറേജസ് ജീവനക്കാർക്ക് മദ്യക്കമ്പനികൾ നൽകിയ കൈക്കൂലിയാണ് പിടിച്ചെടുത്തതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.