മണിപ്പൂരില്‍ പോലീസ് മേധാവിയെ മാറ്റി; സിആര്‍പിഎഫ് ഐജി രാജീവ് സിംഗ് പുതിയ ഡിജിപി
Thursday, June 1, 2023 2:53 PM IST
ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ പോലീസ് തലപ്പത്ത് അഴിച്ചുപണി. പി.ദൗഗലിനെ മണിപ്പൂര്‍ പോലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. പകരം സിആര്‍പിഎഫ് ഐജി രാജീവ് സിംഗിനെ പുതിയ ഡിജിപിയായി നിയമിച്ചു.
സംഘര്‍ഷമേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥനാണ് രാജീവ്. കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ഒരു മാസത്തിലധികമായി സംസ്ഥാനത്ത് അശാന്തി തുടരുകയാണ്. കലാപം പൂര്‍ണമായി അവസാനിപ്പിക്കാന്‍ പോലീസിന് കഴിയാതിരുന്നതില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.