കൊല്ലം: പനിബാധിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു. കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂർ ഗവൺമെന്‍റ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ സഞ്ജയ് (10) ആണ് മരിച്ചത്.

ആനക്കോട്ടൂർ സന്തോഷ് ഭവനത്തിൽ സന്തോഷിന്‍റെയും പ്രീതയുടെയും മകനായിരുന്നു. ഇന്ന് സ്കൂളിലേക്ക് പോകാൻ പുതിയ ബാഗും പുസ്തകങ്ങളും ചെരുപ്പും വസ്ത്രവും പാത്രവുമെല്ലാം വാങ്ങി വെച്ചിരുന്നു.

എന്നാൽ ബുധനാഴ്ച രാത്രി പനി മൂർച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു.