തി​രു​വ​ന​ന്ത​പു​രം : അധ്യായനവർഷാരംഭത്തിൽ തന്നെ സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രി​ടി​ഞ്ഞ് വീ​ണു. തി​രു​വ​ന​ന്ത​പു​രം മാ​റ​നല്ലൂ​ര്‍ ക​ണ്ട​ല സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പാ​യ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

ഇ​ന്ന് പു​ല​ര്‍​ച്ചെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍​ക്കാ​യി അ​ധ്യാ​പ​ക​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സ്‌​കൂ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം. ഒ​ന്നാം നി​ല​യി​ലെ പ​ണി പൂ​ര്‍​ത്തി​യാ​ക്കി ര​ണ്ടാം നി​ല​യി​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന കെ​ട്ടി​ട​മാ​ണ് ഇ​ടി​ഞ്ഞ് വീ​ണ​ത്.

താ​ഴ​ത്തെ നി​ല​യി​ല്‍ പെ​യി​ന്‍റിം​ഗ് ഉ​ള്‍​പ്പെ​ടെ പൂ​ര്‍​ത്തി​യാ​യ ചു​വ​രാ​ണ് ഇ​ടി​ഞ്ഞ​ത്.