ചാറ്റ് ബോട്ട് തയാറാക്കിയ പ്രസംഗം വായിച്ച് ഡാനിഷ് പ്രധാനമന്ത്രി
Thursday, June 1, 2023 4:32 AM IST
കോപ്പൻഹേഗൻ: നിർമിതബുദ്ധിയിൽ അധിഷ്ഠിതമായി പുറത്തിറക്കിയ ചാറ്റ്ബോട്ട് ചാറ്റ് ജിപിടി തയാറാക്കി നൽകിയ പ്രസംഗം പാർലമെന്റിൽ അവതരിപ്പിച്ച് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ.
നിർമിത ബുദ്ധി മുന്നോട്ടുവെക്കുന്ന വിപ്ലവവും അതിന്റെ അപായ സാധ്യതകളും വിശദീകരിക്കുന്നതായിരുന്നു പ്രസംഗം. സന്ദേശം പൂർത്തിയായ ശേഷം ഇതു താൻ തയാറാക്കിയതല്ലെന്നും ചാറ്റ് ജിപിടിയുടേതാണെന്നും ഫ്രെഡറിക്സൺ വിശദീകരിച്ചു.