വ്യാഴാഴ്ച മുതൽ വൈദ്യുതി നിരക്ക് വർധിക്കും; സർചാർജുമായി കെഎസ്ഇബി
Wednesday, May 31, 2023 9:55 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വൈദ്യുതി നിരക്ക് ഉയരും. നിലവിലുള്ള സർചാർജ് തുകയിൽ കെഎസ്ഇബി വർധനവ് പ്രഖ്യാപിച്ചതോടെയാണ് വൈദ്യുത നിരക്ക് വർധിക്കുമെന്ന് ഉറപ്പായത്.
ഒരു യൂണിറ്റ് വൈദ്യുതിക്ക് 10 പൈസ സർചാർജ് അധികമായി വാങ്ങാൻ കെഎസ്ഇബി നിശ്ചയിച്ചു. നിലവിലുള്ള ഒമ്പത് പൈസ സർചാർജിന് പുറമെയാണിത്. ഇതോടെ ഒരു യൂണിറ്റ് വൈദ്യുതിക്ക് ആകെ സർചാർജ് 19 പൈസയാകും. വ്യാഴാഴ്ച മുതല്‍ ഒരു മാസത്തോണ് ഉയർന്ന സർചാർജ് ഈടാക്കുകയെന്ന് അധികൃതർ അറിയിച്ചു.
റഗുലേറ്ററി കമ്മീഷന്റെ മുന്‍കൂർ അനുവാദം വാങ്ങാതെ കെഎസ്ഇബിക്ക് പിരിക്കാവുന്ന സർചാർജ് യൂണിറ്റിന് പരമാവധി 20 പൈസ എന്ന് നിശ്ചിയിച്ചിരുന്നു. ഇതോടെയാണ് നിരക്ക് വർധനവ് പ്രഖ്യാപിച്ചത്.