ഗുജറാത്തിൽ മൂന്ന് വയസുകാരനെ തെരുവുനായകൾ കടിച്ചുകീറി കൊന്നു
Wednesday, May 31, 2023 9:00 PM IST
അഹമ്മദാബാദ്: ഗുജറാത്തിലെ അംറേലിയിൽ തെരുവുനായകളുടെ ആക്രമണത്തെത്തുടർന്ന് മൂന്ന് വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം. റോണക് റാഥ്വ എന്ന കുട്ടിയാണ് മരിച്ചത്.
ലാഥി മേഖലയിലെ ദാംനഗർ ഗ്രാമത്തിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഛോട്ടാ ഉദേപുർ സ്വദേശികളുടെ മകനായ റാഥ്വ മാതാപിതാക്കൾ ജോലി ചെയ്യുന്ന കൃഷിയിടത്തിന് സമീപത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്.
പ്രദേശത്ത് കളിക്കുകയായിരുന്ന കുട്ടിയെ ആറ് തെരുവുനായകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കുട്ടിയെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.