അനധികൃത സ്വത്ത്സമ്പാദനം; മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും കുടുംബത്തിനും തടവുശിക്ഷ
Wednesday, May 31, 2023 7:02 PM IST
എറണാകുളം: അനധികൃത സ്വത്ത്സമ്പാദനക്കേസിൽ കസ്റ്റംസ് മുൻ ഡെപ്യൂട്ടി കമ്മീഷണർ പി.ആർ. വിജയനും കുടുംബത്തിനും രണ്ട് വർഷം തടവുശിക്ഷ വിധിച്ച് കോടതി.
വിജയനും ഭാര്യയും മൂന്ന് പെൺമക്കളും തടവുശിക്ഷ അനുഭവിക്കണമെന്നും രണ്ടരക്കോടി രൂപ പിഴ ഒടുക്കണമെന്നും എറണാകുളം സിബിഐ കോടതി വ്യക്തമാക്കി.
ഡെപ്യൂട്ടി കമ്മീഷണർ സ്ഥാനത്തിരിക്കെ വിജയൻ 78 ലക്ഷം രൂപ മൂല്യമുള്ള അനധികൃത സ്വത്തുക്കൾ സ്വന്തമാക്കിയതായി സിബിഐ അന്വേഷണത്തിൽ വ്യക്തമായിരുന്നു. അനധികൃതമായി സമ്പാദിച്ച സ്വത്ത് ഭാര്യയുടെയും മക്കളുടെയും പേരിലേക്ക് മാറ്റിയിരുന്നു. കുറ്റകൃത്യത്തിലെ ഗൂഢാലോചനയിൽ പങ്കാളികളായതോടെയാണ് കുടുംബത്തിനെതിരെയും കോടതി ശിക്ഷ വിധിച്ചത്.