പോലീസ് തലപ്പത്ത് അഴിച്ചുപണി; കെ. പത്മകുമാർ ജയിൽ മേധാവിയാകും
Wednesday, May 31, 2023 6:34 PM IST
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണിയുമായി സർക്കാർ.
ബി. സന്ധ്യ, ആനന്ദകൃഷ്ണൻ എന്നീ ഉദ്യോഗസ്ഥർ വിരമിച്ചതിന് ശേഷമുള്ള അഴിച്ചുപണിയിൽ കെ. പത്മകുമാറിനെ ജയിൽ മേധാവിയായി നിയമിച്ചു. ഷെയ്ഖ് ദർവേഷ് സാഹിബിന് അഗ്നിരക്ഷാ സേനയുടെ ചുമതല നൽകി. ഇരുവർക്കും ഡിജിപി റാങ്കിലേക്ക് പ്രമോഷൻ നൽകിയാണ് നിയമനമാറ്റം നടപ്പിലാക്കിയത്.
ബൽറാം കുമാർ ഉപാധ്യായയെ പോലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. ജയിൽ വകുപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റിയാണ് ഉപാധ്യായയ്ക്ക് ഈ നിയമനം നൽകിയത്. എഡിജിപി എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായും സർക്കാർ നിശ്ചയിച്ചു.