കോഴിക്കോട്ട് ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്
Wednesday, May 31, 2023 6:23 PM IST
കോഴിക്കോട്: മുക്കത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 20 യാത്രികർക്ക് പരിക്കേറ്റു. എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ വൈകിട്ട് അഞ്ചിനാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.