ന്യൂ​ഡ​ല്‍​ഹി: ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളി​ല്‍ ഒ​ന്നെ​ങ്കി​ലും തെ​ളി​യി​ക്ക​പ്പെ​ട്ടാ​ല്‍ താ​ന്‍ തൂ​ങ്ങി മ​രി​ക്കു​മെ​ന്ന് ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗ്. ഇയാള്‍ക്കെതിരേ ഇന്ത്യന്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രസ്താവന.

എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും നി​ര​സി​ക്കു​ന്നു. ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ​ക്ക​ല്‍ എ​ന്തെ​ങ്കി​ലും തെ​ളി​വു​ണ്ടെ​ങ്കി​ല്‍ അ​ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്ക​ട്ടെ. ഏ​ത് ശി​ക്ഷ​യും ഏ​റ്റു​വാ​ങ്ങാ​ന്‍ താ​ന്‍ ത​യാ​റാ​ണെ​ന്നും ബ്രി​ജ് ഭൂ​ഷ​ണ്‍ പ​റ​ഞ്ഞു.

അതിനിടെ, ബ്രി​ജ് ഭൂ​ഷ​ണ്‍ സിം​ഗി​നെ​തി​രേ തെ​ളി​വ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും തെ​ളി​വ് ല​ഭി​ക്കാ​തെ അ​റ​സ്റ്റ് ചെ​യ്യാ​നാ​കി​ല്ലെന്നും ഡ​ല്‍​ഹി പോ​ലീ​സ് നി​ല​പാ​ടെ​ടു​ത്തു.

ബ്രി​ജ് ഭൂ​ഷ​ണ്‍ തെ​ളി​വ് ന​ശി​പ്പി​ക്കാ​നോ പ​രാ​തി​ക്കാ​രെ സ്വാ​ധീ​നി​ക്കാ​നോ ശ്ര​മി​ച്ചി​ട്ടി​ല്ല. 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​നീ​തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ഹ​രി​ദ്വാ​റി​ല്‍ ഗം​ഗ​യി​ല്‍ മെ​ഡ​ലു​ക​ളൊ​ഴു​ക്കി ഇ​ന്ത്യാ​ഗേ​റ്റി​ല്‍ നി​രാ​ഹാ​ര​മി​രി​ക്കു​മെ​ന്ന് ഗു​സ്തി താ​ര​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട് താ​ര​ങ്ങ​ളെ പി​ന്തി​രി​പ്പി​ച്ചു.

അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ക​ടു​ത്ത നി​ല​പാ​ട് എ​ടു​ക്ക​രു​തെ​ന്ന നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം ഗു​സ്തി താ​ര​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കുകയായിരുന്നു.