അമേരിക്കയിൽ രാഹുല്‍ ഗാന്ധിയുടെ പരിപാടിക്കിടെ ഖാലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം
Wednesday, May 31, 2023 3:37 PM IST
വാഷിംഗ്ടണ്‍: രാഹുല്‍ ഗാന്ധിയുടെ കാലിഫോര്‍ണിയയിലെ പരിപാടിക്കിടെ ഖാലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം. രാഹുല്‍ സംസാരിക്കുന്നതിനിടെ സദസിലിരുന്ന പ്രതിഷേധക്കാര്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ഇവരെ പിന്നീട് വേദിയില്‍നിന്ന് നീക്കിയ ശേഷമായിരുന്നു പരിപാടി തുടര്‍ന്നത്. അതേസമയം എല്ലാവരോടും സഹിഷ്ണുത പുലര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പറഞ്ഞാണ് രാഹുല്‍ പ്രതിഷേധത്തെ നേരിട്ടത്.