ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ സ​ന്ദ​ര്‍​ശ​ന​ങ്ങ​ളി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ത്യ​യെ അ​പ​മാ​നി​ക്കു​ന്നെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍. പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ രാ​ഹു​ല്‍ അ​മേ​രി​ക്ക​യി​ല്‍ വ​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​ടു​ത്തയിടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ന​ട​ത്തി​യ വി​ദേ​ശ​സ​ന്ദ​ര്‍​ശ​ന​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം ഇ​രു​പ​ത്തി​നാ​ലോ​ളം രാ​ജ്യ​ങ്ങ​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഓ​സ്ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ക​ഴി​ഞ്ഞ​യി​ടെ മോ​ദി​യെ വി​ളി​ച്ച​ത് ബോ​സ് എ​ന്നാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും രാ​ഹു​ലി​ന് ദ​ഹി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​മ്പോ​ഴാ​ണ് മോ​ദി​യെ പ​രി​ഹ​സി​ച്ച് രാ​ഹു​ല്‍ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. മോ​ദി​യെ ദൈ​വ​ത്തി​ന് സ​മീ​പം ഇ​രു​ത്തി​യാ​ല്‍ ലോ​ക​ത്ത് എ​ങ്ങ​നെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ദൈ​വ​ത്തി​ന് വ​രെ പ​റ​ഞ്ഞു​കൊ​ടു​ക്കും. താ​ന്‍ എ​ന്താ​ണ് സൃ​ഷ്ടി​ച്ച​തെ​ന്ന​ത് സം​ബ​ന്ധി​ച്ച് ദൈ​വ​ത്തി​ന് പോ​ലും ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.