വിദേശ സന്ദര്‍ശനങ്ങളില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിക്കുന്നു: അനുരാഗ് ഠാക്കൂര്‍
Wednesday, May 31, 2023 2:39 PM IST
ന്യൂഡല്‍ഹി: വിദേശ സന്ദര്‍ശനങ്ങളില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിക്കുന്നെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ അമേരിക്കയില്‍ വച്ച് നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
അടുത്തയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശസന്ദര്‍ശനങ്ങളില്‍ അദ്ദേഹം ഇരുപത്തിനാലോളം രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കഴിഞ്ഞയിടെ മോദിയെ വിളിച്ചത് ബോസ് എന്നാണ്. ഇക്കാര്യങ്ങളൊന്നും രാഹുലിന് ദഹിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അമേരിക്കയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് മോദിയെ പരിഹസിച്ച് രാഹുല്‍ പ്രസ്താവന നടത്തിയത്. മോദിയെ ദൈവത്തിന് സമീപം ഇരുത്തിയാല്‍ ലോകത്ത് എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം ദൈവത്തിന് വരെ പറഞ്ഞുകൊടുക്കും. താന്‍ എന്താണ് സൃഷ്ടിച്ചതെന്നത് സംബന്ധിച്ച് ദൈവത്തിന് പോലും ആശയക്കുഴപ്പമുണ്ടാക്കുമെന്നും രാഹുല്‍ പറഞ്ഞു.