വായ്പാ പരിധി വെട്ടിക്കുറയ്ക്കല്‍; കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു
Wednesday, May 31, 2023 11:41 AM IST
തിരുവനന്തപുരം: വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയില്‍ സംസ്ഥാനം കേന്ദ്ര ധനമന്ത്രാലയത്തിന് കത്തയച്ചു. വായ്പാ കണക്കുകള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്.
ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത്. പൊതുവിപണിയില്‍ നിന്ന് സര്‍ക്കാരിന് കടമെടുക്കാന്‍ അര്‍ഹതയുള്ള തുകയില്‍ പകുതി മാത്രമാണ് നിലവില്‍ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. കിഫ്ബിയുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പ സംസ്ഥാനത്തിന്റെ മുഴുവന്‍ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് നടപടി.
32440 കോടി രൂപ വായ്പ പരിധി നിശ്ചയിച്ച് നല്‍കിയിരുന്നെങ്കിലും 15390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ വിശദീകരണം ലഭിച്ച ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.