ന്യൂഡല്‍ഹി: രാജ്യത്തെ 150 മെഡിക്കല്‍ കോളജുകൾക്ക് ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ അംഗീകാരം നഷ്ടമായേക്കും. നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നതുമാണ് നടപടിക്ക് കാരണം.

നിലവില്‍ 40 മെഡിക്കല്‍ കോളജുകളുടെ അംഗീകാരം നഷ്ടമായി. എട്ട് സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകള്‍ക്കെതിരെയാണ് നടപടി. തമിഴ്‌നാട്, ഗുജറാത്ത്, ബംഗാള്‍ അടക്കമള്ള സംസ്ഥാനങ്ങളിലേതാണ് മെഡിക്കല്‍ കോളജുകള്‍.