ഹൈദരാബാദിലെ കാർ ഷോറൂമിൽ തീപിടിത്തം
Wednesday, May 31, 2023 6:39 AM IST
ഹൈദരാബാദ്: ഹൈദരാബാദിലെ എൽബി നഗറിലുള്ള കാർ ഷോറൂമിൽ തീപിടിത്തം. തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തീ പൂർണമായി അണച്ചതിന് ശേഷം മാത്രമേ എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് അറിയാൻ സാധിക്കുകയുള്ളു. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് എൽബി നഗർ സർക്കിൾ ഇൻസ്പെക്ടർ അഞ്ജി റെഡ്ഡി പറഞ്ഞു.