കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ ബ​യോ മൈ​നിം​ഗ് പ്ര​ക്രി​യ​യി​ൽ നി​ന്ന് സോ​ൺ​ട ഇ​ൻ​ഫോ​ടെ​ക്കി​നെ ഒ​ഴി​വാ​ക്കി കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ.

മേ​യ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ബ​യോ​മൈ​നിം​ഗി​ല്‍ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് കാ​ട്ടി ക​മ്പ​നി​ക്ക് ന​ല്‍​കി​യ നോ​ട്ടി​സി​ന് തൃ​പ്തി​ക​ര​മാ‌​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നതിനാലാണ് ഈ ​ന​ട​പ​ടി.

ബ​യോ​മൈ​നിം​ഗി​നാ​യി പു​തി​യ ടെ​ന്‍​ഡ​ര്‍ വി​ളി​ക്കു​മെ​ന്നും സോ​ണ്ട​യെ ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് ശി​പാ​ർ​ശ ചെ​യ്യു​മെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു.