റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ മാ​വോ​യി​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച 11 ഇം​പ്ര​വൈ​സ്ഡ് എ​ക്സ്പ്ലോ​സീ​വ് ഡി​വൈ​സ​സ്(​ഐ​ഇ​ഡി) ക​ണ്ടെ​ത്തി. ജാ​ർ​ഖ​ണ്ഡ് പോ​ലീ​സും സി​ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

ഛായ്ബാ​സാ മേ​ഖ​ല​യി​ലെ ടോ​ന്‍റോ, ഗോ​യി​ൽ​ഖേ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലാ​ണ് ഐ​ഇ​ഡി​ക​ൾ കു​ഴി​ച്ചി​ട്ടി​രു​ന്ന​ത്. ക​ന​ത്ത പ്ര​ഹ​ര​ശേ​ഷി​യു​ള്ള​താ​ണ് ഇ​വ​യെ​ന്നും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​യും പൊ​തു​ജ​ന​ത്തെ​യും അ​പ​ക​ട​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്ഥാ​പി​ച്ച​താ​ണ് ഇ​വ​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​മെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ‌​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ജാ​ർ​ഖ​ണ്ഡ് പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.