കർണാടകയിൽ സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു
Tuesday, May 30, 2023 6:52 PM IST
ബംഗളൂരു: കർണാടകയിൽ അധികാരമേറ്റയുടൻ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത(ഡിഎ) വർധിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ. നാല് ശതമാനം വർധനവാണ് ഡിഎയിൽ വരുത്തിയിരിക്കുന്നത്.
ഇതനുസരിച്ച് ഡിഎ 31 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയരും. ഈ നീക്കം ജീവനക്കാരുടെ ശമ്പളത്തിലും മുൻ ജീവനക്കാരുടെ പെൻഷനിലും വർധനവ് സൃഷ്ടിക്കും.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്പായി, സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ 17 ശതമാനം വർധനവ് അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ഡിഎ വർധനവ്.