എയർ ഇന്ത്യ ക്രൂവിന് യാത്രക്കാരന്റെ മർദ്ദനം
Tuesday, May 30, 2023 5:46 PM IST
ന്യൂഡൽഹി: ഗോവയിൽനിന്നും ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിൽവച്ച് ജീവനക്കാരനെ യാത്രക്കാരന് മർദ്ദിച്ചു. എഐ882 വിമാനത്തിൽവച്ചാണ് സംഭവം.
വിമാനം ഡൽഹിയിലെത്തിയ ഉടൻ യാത്രക്കാരനെ ജീവനക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. കഴിഞ്ഞ മാസങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
യാത്രക്കാരൻ ക്രൂ അംഗങ്ങളെ അസഭ്യം പറയുകയും പിന്നീട് വിമാനത്തിലുണ്ടായിരുന്ന ക്രൂവിൽ ഒരാളെ ശാരീരികമായി ആക്രമിക്കുകയുമായിരുന്നു.
തങ്ങളുടെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ തങ്ങൾക്ക് വളരെ പ്രധാനമാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരന്റെ ഈ പെരുമാറ്റത്തെ തങ്ങൾ ശക്തമായി അപലപിക്കുന്നു. ആക്രമണത്തിന് ഇരയായ ക്രൂ അംഗങ്ങൾക്ക് തങ്ങൾ എല്ലാ പിന്തുണയും നൽകുമെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു.