തേക്കടിയിൽ കാട്ടാനയുടെ ആക്രമണം; വനംവകുപ്പ് ജീവനക്കാരന് പരിക്ക്
സ്വന്തം ലേഖകൻ
Tuesday, May 30, 2023 12:09 PM IST
ഇടുക്കി: തേക്കടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പു ജീവനക്കാരനു ഗുരുതരമായി പരിക്ക്. തേക്കടി ഡിവിഷന് ഓഫിസിലെ ക്ലര്‍ക്ക് റോബി വര്‍ഗീസിനു നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
തേക്കടി ബോട്ട് ലാന്‍ഡിംഗ് പരിസരത്തുവച്ചാണ് ആനയുടെ ആക്രമണമുണ്ടായത്. പ്രഭാതസവാരിക്കിറങ്ങിയ റോബി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു.
കാട്ടാനയുടെ ചവിട്ടേറ്റാണ് ഗുരുതര പരിക്കേറ്റത്. സമീപത്തെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെത്തുടര്‍ന്ന് തേക്കടി വിനോദ സഞ്ചാരമേഖലയില്‍ പ്രഭാതസവാരിയും സൈക്കിള്‍ സവാരിയും നിരോധിച്ചു. നൂറുകണക്കിനു വിനോദ സഞ്ചാരികളെത്തുന്ന അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ തേക്കടിയില്‍ ആനയുടെ ആക്രമണമുണ്ടായത് മേഖലയില്‍ ആശങ്ക പരത്തിയിട്ടുണ്ട്.