തൃശൂരില്‍ ബസുകള്‍ കൂട്ടിയിടിച്ചു; 30 പേര്‍ക്ക് പരിക്ക്
Tuesday, May 30, 2023 12:08 PM IST
തൃശൂര്‍: മാപ്രാണം ലാല്‍ ആശുപത്രിക്ക് സമീപം ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന എകെ സണ്‍സ് എന്ന ബസിന് പുറകില്‍ എംഎസ് മേനോന് എന്ന ബസ് ഇടിക്കുകയായിരുന്നു.
അപകടത്തെതുടര്‍ന്ന് സംസ്ഥാനപാതയില്‍ ഗതാഗതം അരമണിക്കൂര്‍ തടസപ്പെട്ടു.