ജമ്മുകാഷ്മീരില്‍ സര്‍ക്കസ് കളിക്കാരനെ ഭീകരര്‍ വെടിവച്ചു കൊന്നു
Tuesday, May 30, 2023 12:08 PM IST
ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സര്‍ക്കസ് കളിക്കാരനെ ഭീകരര്‍ വെടിവച്ചു കൊന്നു. അനന്തനാഗ് ജില്ലയിലാണ് സംഭവം.
ഉദംപുര്‍ സ്വദേശി ദീപുവാണ് അനന്ത്നാഗിലെ ജഗ്ലന്‍ഡ് മാണ്ഡിയില്‍ വച്ച് കൊല്ലപ്പെട്ടത്. അനന്തനാഗിലെ ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലെ സ്വകാര്യ സര്‍ക്കസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ദീപു.
വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ദീപുവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു.