ഡൽഹിയിലെ ഉത്തർപ്രദേശ് ഭവനിൽ യുവതിക്ക് പീഡനം; പോലീസ് കേസെടുത്തു
Tuesday, May 30, 2023 12:08 PM IST
ന്യൂഡൽഹി: ഡല്‍ഹിയിലെ ഉത്തര്‍പ്രദേശ് ഭവനില്‍ വച്ച് പീഡനത്തിനിരയായതായി യുവതിയുടെ പരാതി. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തതിന് പിന്നാലെ യുപി ഭവനിലെ നിരവധി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
കേസിലെ കുറ്റാരോപിതനായ രാജ്യവര്‍ധന്‍ സിംഗ് പാര്, മഹാറാണ പ്രതാപ് സേന എന്ന സംഘടനയുടെ ദേശീയ പ്രസിഡന്റാണ്.
മേയ്26ന് ഉച്ചയ്ക്ക് 12.15ന് രാജ്യവര്‍ധന്‍ ഒരു പെണ്‍കുട്ടിക്കൊപ്പം യുപി ഭവനിലെത്തി മുറിയെടുത്തു. തുര്‍ന്ന് ഇവര്‍ 1.50 സ്ഥലത്ത് നിന്നും മടങ്ങിയതായാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ഇതിനു പിന്നാലെയാണ് യുവതി ചാണക്യപുരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇവര്‍ താമസിച്ച യുപി ഭവനിലെ 122-ാം മുറി പോലീസ് സീല്‍ ചെയ്തു. കൃത്യമായ രേഖകൾ ഹാജരാക്കാതെ രാജ്യവർധന്‍ മുറി നൽകിയതിനാണ് യുപി ഭവനിലെ ജീവനക്കാരെ ജോലിയിൽ നിന്നും സസ്പൻഡ് ചെയ്തത്.