കോഴിക്കോട്ട് സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു
Monday, May 29, 2023 11:41 PM IST
കോഴിക്കോട്: മുക്കത്ത് സ്കൂൾ വിദ്യാർഥി വെള്ളക്കെട്ടിൽ വീണുമരിച്ചു. മണാശേരി നടുമങ്ങാട് കിഴിതാണിങ്ങാട്ട് സിനിൽ കുമാറിന്റെ മകനും മണാശേരി യുപി സ്കൂൾ വിദ്യാർഥിയുമായ കാശിനാഥ് (11) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിസ്ഥലത്ത് നിന്ന് മടങ്ങവെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്.