വൻമരം വെട്ടുന്നതിനിടയിൽ തൊഴിലാളി മരത്തിൽ കുടുങ്ങി
Monday, May 29, 2023 11:23 PM IST
പത്തനംതിട്ട: പുത്തൻപീടികയിൽ വൻമരം വെട്ടുന്നതിനിടയിൽ തൊഴിലാളി മരത്തിൽ കുടുങ്ങി. തലകറക്കത്തെ തുടർന്ന് തൊഴിലാളിയായ കുഞ്ഞുമോൻ ആണ് മരത്തിൽ കുടുങ്ങിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു അഗ്നിശമനസേനയെത്തിയാണ് കുഞ്ഞുമോനെ രക്ഷിച്ചത്. മരത്തിൽ നിന്നും താഴെ എത്തിച്ച കുഞ്ഞുമോനെ ആശുപത്രിയിലേക്ക് മാറ്റി.